National

പൗരത്വ നിയമ ഭേദഗതി; എതിർപ്പുമായി മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും

പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതോടെയാണ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 237 ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലുളളത്. എല്ലാ ഹർജികളും കോടതി പരിഗണിക്കും. വിശദവാദം കേൾക്കും. വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടിലാണ് കേന്ദ്രം. പൗരത്വം നൽകുന്നതിനെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നും കേന്ദ്രം കോടതിയിൽ നിലപാടെടുത്തു.കേസിൽ മുസ്ലീം ലീഗിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ, ഡിവൈഎഫ്ഐക്ക് വേണ്ടി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ.ആർ എന്നിവരാണ് ഹർജികൾ പരാമർശിച്ചത്. നേരത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും നിയമം ചോദ്യം ചെയ്ത് ഹർജികൾ സമർപ്പിച്ചിരുന്നു.തെര‌ഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നല്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സ‍ർക്കാർ പുറത്തിറക്കിയതോടെ രാജ്യമാകെ കടുത്ത പ്രതിഷേധമുയർന്നു. അഫ്ഗാനിസ്ഥാൻ,പാകിസ്ഥാൻ,ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു,സിഖ്,ക്രിസ്ത്യൻ,ബുദ്ധ,ജൈന,പാഴ്സി വിഭാഗങ്ങളിലെ അഭയാർത്ഥികൾക്കാവും പൗരത്വം നല്കുന്നത്.2014 ന് മുമ്പ് ഇന്ത്യയിലെതതിയവർക്ക് പൗരത്വം കിട്ടും. ജില്ലാ ഉന്നതാധികാരസമിതികളാണ് അപേക്ഷ പരിഗണിച്ച് പൗരത്വം നൽകേണ്ടത്.ജില്ലാ സമിതിയിലെ അംഗങ്ങളെ കേന്ദ്രസർക്കാർ നിശ്ചയിക്കും. പൗരത്വ സർട്ടിഫിക്കറ്റ് ഡിജിറ്റലായും ആവശ്യപ്പെടുന്നവ‍ക്ക് നേരിട്ടും നല്കും. മുസ്ലിം വിഭാഗത്തെ ഒഴിവാക്കിയുളള കേന്ദ്ര സ‍ക്കാ‍ർ തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷകക്ഷികൾ കോടതിയെ സമീപിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!