Kerala kerala kerala politics

കെ മുരളീധരനും കോണ്‍ഗ്രസില്‍ നിന്ന് പോകേണ്ടിവരും; ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് പോന്നത്; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

കെ മുരളീധരനും അടുത്തുതന്നെ കോണ്‍ഗ്രസില്‍ നിന്ന് പോകേണ്ടിവരുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസില്‍ നല്ല നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം പലപ്പോഴായി കൊഴിഞ്ഞു പോയി. ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് പോന്നതെന്നും പത്മജ വേണുഗോപാല്‍. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവ്.

കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പത്മജ ഉന്നയിച്ചത്. കോണ്‍ഗ്രസില്‍ പുരുഷാധിപത്യം. വനിതകളെ മുന്നേറാന്‍ പാര്‍ട്ടി അനുവദിക്കില്ല. സ്ത്രീകളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണിത്. കെ കരുണാകരന്റെ മകളായതുകൊണ്ടുമാത്രമാണ് പാര്‍ട്ടി പരിപാടികളില്‍ രണ്ടാം നിരയുടെ മൂലയ്ക്ക് ഇരിക്കാന്‍ തന്നെ അനുവദിച്ചിരുന്നതെന്നും പത്മജ വേണുഗോപാല്‍.

‘എന്റെ കുടുംബം ഭാരതം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് തന്നെ ആകര്‍ഷിച്ചു. അന്നതോടെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗമാകാന്‍ തീരുമാനിച്ചതെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!