കുന്ദമംഗലം: ജലസേചന പദ്ധതികളുടെ മാനകാധിഷ്ഠിത മൂല്യനിർണ്ണയം എന്ന വിഷയത്തിൽ സംസ്ഥാന തല ശില്പശാല സംഘടിപ്പിച്ചു. കേന്ദ്ര ജല കമ്മീഷന്റെ ധനസഹായത്തോടെ .ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യൂ.ആർ. ഡി.എം ) സംഘടിപ്പിച്ച ദ്വിദിന ശില്പശാല കോഴിക്കോട് ജില്ലാ വികസനകമ്മിഷണർ മാധവിക്കുട്ടി എം.എസ്. IAS ഉദ്‌ഘാടനം ചെയ്തു.
കാർഷിക മേഖലയിലെ ജലനഷ്ടം കുറച്ചു ജലോപയോഗ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്തു. സി. ഡബ്ല്യൂ.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവേൽ അധ്യക്ഷത വഹിച്ചു.കേന്ദ്ര ജല കമ്മീഷൻ ചീഫ് എഞ്ചിനീയർ ശ്രീ.ദോർജെ ഗ്യാംബ ശാസ്ത്രജ്ഞന്മാരായ ശ്രീമതി അമ്പിളി ജി കെ, ഡോ.ദൃശ്യ ടി കെ എന്നിവർ സംസാരിച്ചു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ജലവിഭവ വിദഗ്ധൻ ഡോ. ലാൻസ് ഗോർ, ലോകബാങ്ക് കൺസൾട്ടന്റ് ഡോ.മാർട്ടിൻ ബർട്ടൻ, തമിഴ് നാട് ജസേചന വിഭാഗം മുൻ സൂപ്രണ്ടിങ് എഞ്ചിനീയർ ഡോ. ആർ. കൃഷ്ണൻ തുടങ്ങിയവർ വിഷയത്തെക്കുറിച് ക്ലാസ് എടുത്തു. ശില്പശാലയുടെ ഭാഗമായി കുറ്റ്യാടി ജലസേചന പദ്ധതിയിലേക്ക് പഠന യാത്രയും സംഘടിപ്പിച്ചു.

