പൊതുവേദിയില്‍ ഗണേഷ്‌കുമാറിനെ വാനോളം പുകഴ്ത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. കൊടിക്കുന്നില്‍ സുരേഷും ഗണേഷ് കുമാര്‍ എംഎല്‍യും തമ്മില്‍ അഡ്ജസ്റ്റ്‌മെന്റുണ്ടെങ്കില്‍ അറിയാന്‍ താല്‍പര്യംഉണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ പരിഹാസം.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തലവൂര്‍ ആയുര്‍വേദ ആശുപത്രി ഉദ്ഘാടനത്തിനാണ് കൊടിക്കുന്നില്‍ സുരേഷ് എംപി ഗണേഷ് കുമാറിനെ വാനോളം പുകഴ്ത്തിയത്. പത്തനാപുരത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് ഗണേഷ്‌കുമാര്‍ എംഎല്‍എയെന്നും മറ്റു ജനപ്രതിനിധികള്‍ ഗണേഷിനെ മാതൃകയാക്കണമെന്നുമായിരുന്നു കൊടിക്കുന്നിലിന്റെ അഭിപ്രായം. ഗണേഷ് കുമാറും ആയുര്‍വേദ ഡോക്ടര്‍മാരും തമ്മിലുള്ള പ്രശ്‌നത്തിലും ഗണേഷ്‌കുമാറിനെ കൊടിക്കുന്നില്‍ പിന്തുണച്ചിരുന്നു.
. എംഎല്‍എക്കെതിരെ വിവിധ സമരപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോകുമ്പോഴുള്ള പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റിന്റെ തന്നെ അഭിനന്ദനം സംഘടനയെ പ്രതിരോധത്തിലാക്കി. ഗണേഷ് കുമാറും കൊടിക്കുന്നില്‍ സുരേഷും തമ്മില്‍ പല അഡ്ജസ്റ്റ്‌മെന്റുകളും ഉണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. എംപിക്കെതിരെ കെപിസിസിക്ക് പരാതി നല്‍കാനാനും അഭിപ്രായം തിരുത്തിയില്ലെങ്കില്‍ എംപിയെ ബഹിഷ്‌കരിക്കാനുമാണ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ തീരുമാനം.

