Kerala News

നിങ്ങളല്ല തീരുമാനിക്കേണ്ടതെന്ന് മന്ത്രി,വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് തന്നെ, സഭയില്‍ ബഹളം

വഖഫ് വിഷയത്തിൽ നിയമസഭയില്‍ മന്ത്രി വി.അബ്ദുറഹ്മാനും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം.വഖഫ് നിയമനം പിഎസ്സിക്ക് വിടുന്നതില്‍ മാറ്റമില്ലെന്നും തീരുമാനവുമായി മുന്നോട്ട് പോവുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ സഭയെ അറിയിച്ചു.വിഷയത്തില്‍ സുതാര്യമായ നിലപാടാണ് സര്‍ക്കാരിനെന്ന് വ്യക്തമാക്കിയായിരുന്നു പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് പോവുമെന്ന് മന്ത്രി അറിയിച്ചത്.ഖഫ് ഭൂമി പൊതുആവശ്യങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്ന വിഷയത്തില്‍ ലീഗ് അംഗങ്ങള്‍ അഭിപ്രായം പറഞ്ഞത് മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. വഖഫ് ഭൂമി കൈമാറ്റം നിങ്ങളല്ല തീരുമാനിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും മുസ്ലീം ലീഗ് എംഎല്‍എ ഉബൈദുള്ള പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ ഒരുതുണ്ട് ഭുമി പോലും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് രൂക്ഷമായ അവസ്ഥയിലാണ് ടാറ്റയുമായി ചേര്‍ന്ന് ആശുപത്രിയുണ്ടാക്കുന്നതിനായി കാസര്‍കോട് വഖഫ് ബോര്‍ഡിന്റെ ഭൂമി ഏറ്റെടുത്തത്.അതുമായി ബന്ധപ്പെട്ട് പകരം ഭൂമി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനിയലാണ്. വഖഫ് ബോര്‍ഡിന്റെ ഒരുതുണ്ട് ഭുമി പോലും സര്‍ക്കാര്‍ കയ്യേറിയിട്ടില്ല. പക്ഷെ കേരളത്തില്‍ പച്ചയും യുപിയില്‍ കാവിയും ഉടുക്കുന്ന സംഘടനകളാണ് വഖഫ് ബോര്‍ഡിന്റെ കുറ്റിക്കാട്ടൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കൈമാറിയത്. ആ ഭൂമി ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. അതിനിടെ, മന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത് എത്തി. മന്ത്രിമാര്‍ പ്രകോപനപരമായ മറുപടി പറയരുതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!