നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ മത്സര രംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ മുരളീധരന്‍റെ നേമത്തെ സ്ഥാനാർഥിത്വം ആത്മഹത്യാപരമാണ്. നേമത്ത് മത്സരിക്കാനെത്തുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. തർക്കവും പ്രതിഷേധവുമുള്ള സീറ്റുകളിൽ ഉടൻ സ്ഥാനാർഥികളെ തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.ശോഭ സുരേന്ദ്രനുമായി തര്‍ക്കങ്ങള്‍ ഒന്നുമില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടികള്‍ മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയ്ക്ക് പുറപ്പെടും മുന്‍പ് ശോഭ സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചത് അവര്‍ തന്നെയാണ്. തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിജെപി ഇന്നലെ പ്രഖ്യാപിച്ചിട്ടില്ല.
ശോഭാ സുരേന്ദ്രന്‍ മത്സരിക്കും

