നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാൻ സാധ്യത. ഇന്ന് വൈകുന്നേരം പ്രഖ്യാപനമുണ്ടാകും. ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന. സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്നു വൈകീട്ട് ഏറ്റുമാനൂരില്‍ നടക്കുന്ന പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതകരിച്ചു. തന്നെ പിന്തുണയ്ക്കുന്ന പലരും ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം തന്നെ പിന്തുണയ്ക്കുന്നവരുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും ലതിക സുഭാഷ് പറഞ്ഞു.