തിരുവനന്തപുരം: തിരുവനന്തപുരം പുളിങ്കുടിയില്‍ വിദേശ വനിത കടലില്‍ വീണ് മരിച്ചു. അമേരിക്കന്‍ സ്വദേശി ബ്രിജിത് ഷാര്‍ലറ്റ് ആണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ തിരയില്‍ പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ പ്രദേശവാസിയും തിരയില്‍പ്പെട്ടു. ഇദ്ദേഹത്തെ രക്ഷപ്പെടുത്തി.
അഞ്ചാം തീയതി മുതല്‍ ആഴിമലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്നു വിദേശ വനിത.