പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം എമ്പുരാന്റെ പുതിയ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നയന്‍ ഭട്ട് അവതരിപ്പിക്കുന്ന സുരൈയ്യ ബീബി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായിരിക്കുന്നത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് നയന്‍ ഭട്ട് എമ്പുരാനില്‍ എത്തുന്നത്. 2025 മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ‘എമ്പുരാന്‍’ എത്തും.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.
ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്. സ്റ്റീഫന്‍ നെടുമ്പള്ളി അഥവാ അബ്രഹാം ഖുറേഷി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഖുറേഷിയുടെ വലംകൈ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.