ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പിള്ളപ്പെരുവണ്ണ-അംമ്പമുക്ക് റോഡ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ സുനിൽ ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. വാർഡ് മെംമ്പർ വിനിഷ ദിനേശൻ, പഞ്ചായത്തംഗങ്ങളായ വിനീത മനോജ്, ബിന്ദു സജി, വാർഡ് കണവീനർ സബിൻ ടി കെ, പി ജെ റജി, വടക്കയിൽ രാജൻ, വിപിൻ ദാസ്, വി പി ഭാസ്കരൻ എന്നിവർ സംസാരിച്ചു.
പിള്ളപ്പെരുവണ്ണ – അംമ്പലമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

