ARATHI.T
പിണറായി സർക്കാരിന്റെ ഭരണകാലത്ത് ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ട രണ്ട് പേരുകളായിരുന്നു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെയും എം ശിവശങ്കറിന്റെയും.ഒരിടവേളയിൽ ആറിത്തണുത്ത ഈ വിഷയങ്ങൾ രാണ്ടാമതും രാഷ്ട്രീയ കേരളത്തിൽ ചൂടുപിടിക്കാൻ പോകുകയാണ് ശിവശങ്കറിന്റെ അറസ്റ്റോടെ.
കേരളത്തിലെ ഭവനരഹിതര്‍ക്ക് ഭവനസമുച്ചയം നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി യു എ ഇ റെഡ്ക്രസന്റ് അതോറിറ്റിയുമായി ലൈഫ്മിഷന്‍ നടത്തിയ ഇടപാടിലായിരുന്നു അഴിമതി. റെഡ്ക്രസന്റ് സെക്രട്ടറി ജനറല്‍ ഫഹദ് അബ്ദുള്‍ റഹ്‌മാന്‍ യൂസഫ് അലി ബിന്‍ സുല്‍ത്താനും ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസും തമ്മില്‍ 2019 ജൂലായ് 11-നായിരുന്നു കരാറില്‍ ഒപ്പിട്ടത്.യുണീടാക്കിന് കരാര്‍ ലഭിക്കാന്‍ കോഴ വാങ്ങി എന്നായിരുന്നു ശിവശങ്കറിനെതിരെയുള്ള കേസ്. ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.2020 ജൂണില്‍ ശിവശങ്കറിനെ പ്രതിചേര്‍ത്ത തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെയാണ് ലൈഫ് മിഷന്‍ കേസ് ഉയര്‍ന്നത്. കേസില്‍ സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും സന്ദീപിന്റെയും മൊഴികള്‍ ശിവശങ്കറിനെതിരായിരുന്നു.ശിവശങ്കറിന് കോഴപണം ലഭിച്ചു എന്ന് സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ ഒരു കോടിയോളം രൂപ കണ്ടെത്തിയിരുന്നു. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് അത് ലൈഫ്മിഷന്‍ പദ്ധതി കരാറുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ച കമ്മീഷനാണ് എന്ന് സ്വപ്‌ന വെളിപ്പെടുത്തുന്നത്. അതിനു പിന്നാലെയാണ് വീണ്ടും വിശദമായ അന്വേഷണത്തിലേക്ക് ഇ.ഡി കടക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ശിവശങ്കറിന് നോട്ടീസ് നല്‍കുകയും ചെയ്തത്.തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ, ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട, എം ശിവശങ്കറുടെ കമ്മിഷന്‍ പണമായിരുന്നെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. കരാര്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചെന്നും കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, എം ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തുവെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.എം. ശിവശങ്കറിന് ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അറിയാം. ആര്‍ക്കൊക്കെ കമ്മീഷന്‍ നല്‍കി, എത്ര പണം നല്‍കി, യുണീടാക്കിന് കരാര്‍ എങ്ങനെ ലഭിച്ചു എന്നിങ്ങനെ എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന വിജിലന്‍സിനും മൊഴി നല്‍കി.ഇതോടെ കാര്യങ്ങൾ സങ്കീർണമായി ആയുധത്തിനായി തക്കം പാർത്തിരുന്ന പ്രതിപക്ഷത്തിന് മുന്നിൽ ഒരു വജ്രായുധം തന്നെ ലഭിച്ചു.എന്നാൽ ചോദ്യം ചെയ്യലിൽ നിസഹകരണം കാര്യങ്ങൾ ഇ ഡി ക്ക് മുന്നിലെത്തിച്ചു.എന്നാൽ ഇപ്പോഴത്തെ അറസ്റ്റ് സർക്കാറിന് തിരിച്ചടിയല്ലെന്നും ദേശീയ അന്വേഷണ ഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. 1995 ബാച്ച് മുതല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള എം.ശിവശങ്കര്‍,എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും ശക്തനായ ഐഎഎസ് ഉദ്യോഗസ്ഥനായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍, ഐടി വകുപ്പ് സെക്രട്ടറിയുടെ പോര്‍ട്ട്ഫോളിയോയും പ്രവര്‍ത്തിച്ചിട്ടുണ്ട്.കേന്ദ്ര അന്വേഷണ അഞ്ജാൻസിയുടെ പഴി ഏറ്റവും കൂടുതൽ കേട്ട ബിജെപിക്ക് ശിവശങ്കറിന്റെ അറസ്റ്റ് വലിയ ഒരു ആശ്വാസമാണ്.എന്നാൽ ഇനി നോക്കേണ്ടത് സർക്കാർ ഈ വിവാദത്തെ എങ്ങനെ മറികടക്കും എന്നുള്ളതാണ് സർവ്വീസിൽ നിന്നും വിരമിച്ചെങ്കിലും എല്ലാ കാലത്തും മുഖ്യമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണയുള്ള വ്യക്തികൂടിയാണ് ശിവശങ്കർ.എന്നാൽ എം ശിവശങ്കറിനെ കാനം കാര്യമായി പിന്തുണച്ചില്ലെന്നത് ശ്രദ്ധേയമാണ്.ശിവശങ്കറിന് എതിരെ പല കേസുകളും ഉണ്ടല്ലോയെന്നാണ് കാനം ചൂണ്ടിക്കാട്ടിയത്.ഇനിയുള്ള നീക്കങ്ങളാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് പ്രതിപക്ഷത്തിന്റെ പുതിയ സമരമുറകളും

