Kerala

‘വിശ്വനാഥന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളും പാടുകളും മർദ്ദനത്തെ തുടർന്ന്’; വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് കുടുംബം

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യവുമായി കുടുംബം. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കുടുംബം പ്രതികരിച്ചു. വിശ്വനാഥന്റെ ശരീരത്തിലുണ്ടായിരുന്ന പാടുകളും മുറിവുകളും മർദ്ദനത്തെ തുടർന്നുണ്ടായതാണ്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി.

സംഭവത്തിൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് പൊലീസിന് എസ്‌സി എസ്ടി കമ്മീഷൻ നിർദേശം നൽകിയിരുന്നു. പൊലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു നിർദേശം. പൊലീസ് റിപ്പോർട്ട് പൂർണമായും തള്ളിയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ, അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ എന്നും കമ്മീഷൻ ചോദിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പട്ടികജാതി പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും നിർദേശമുണ്ട്.

ബുധനാഴ്ചയായിരുന്നു വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാൻ എത്തിയ വിശ്വനാഥൻ പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചു എന്നാരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിന് ശേഷം കാണാതായ വിശ്വനാഥനെയാണ് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!