
മാവൂർ പോലീസ് സ്റ്റേഷൻ ഭൗതികസാഹചര്യം മെച്ചപ്പെടുത്തൽ പ്രവൃത്തികളുടെ പൂർത്തീകരണ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവിൽ ചുറ്റുമതിലും കവാടവും മേൽക്കൂരയും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കുന്നമംഗലം മണ്ഡലത്തിൽ നൂറ് ദിവസത്തിനകം പൂർത്തീകരിച്ച നൂറ് പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന നൂറ് ദിനം നൂറ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഈ ഉദ്ഘാടനം നടത്തിയത്. തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിലൂടെ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരിക, പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പോലീസ് സ്റ്റേഷനുകളുടെ സൗകര്യ വികസനത്തിനായി തുക അനുവദിക്കുന്നതിന് പ്രേരകമെന്ന് എം.എൽ.എ പറഞ്ഞു.
അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ഇ.എൻ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമ്മർ, വാർഡ് മെമ്പർ അബ്ദുൽകരീം,
അസിസ്റ്റൻറ് കമാണ്ടൻ്റ് എൻ.ജെ ഉണ്ണികൃഷ്ണൻ,
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ടി മുരളീധരൻ, പോലീസ് അസോസിയേഷൻ
സ്റ്റേറ്റ് കമ്മിറ്റി മെമ്പർ പി ബൈജു, എ.എസ്.ഐ
കെ ബാബുരാജ് സംസാരിച്ചു.
എൽ.എസ്.ജി.ഡി മാവൂർ സെക്ഷൻ അസി. എൻജിനീയർ കെ സുരഭി റിപ്പോർട്ട് അവതരിപ്പിച്ചു.
മാവൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി രാംകുമാർ
സ്വാഗതവും
സബ് ഇൻസ്പെക്ടർ കെ മഹേഷ് കുമാർ നന്ദിയും പറഞ്ഞു.