Kerala kerala politics

‘യഥാര്‍ഥ രാമന്‍ സുന്നത് ചെയ്തിരുന്നു. അഞ്ചു നേരവും നിസ്‌കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമന്‍’; പ്രതിപക്ഷ നേതാവിന്റെ പേരില്‍ വ്യാജ പ്രചാരണം; പരാതി നല്‍കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തിയതില്‍ ഡി.ജി.പിക്ക് പരാതി നല്‍കി. നമോ എഗെയ്ന്‍ മോദിജി (Namo again Modhiji) എന്ന ഫേസ്ബുക്ക് ഐ.ഡിക്ക് എതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട്, ‘യഥാര്‍ഥ രാമന്‍ സുന്നത് ചെയ്തിരുന്നു. അഞ്ചു നേരവും നിസ്‌കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമന്‍’ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു എന്ന രീതിയിലായിരുന്നു പ്രചരണം. വി.ഡി സതീശന്റെ ചിത്രം വച്ചായിരുന്നു വ്യാജ പ്രചരണം. ഇത് വിവിധ സംഘ്പരിവാര്‍ അനുകൂല പേജുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

താന്‍ പറയാത്ത തികച്ചും വസ്തുതാവിരുദ്ധമായ ഈ പോസ്റ്റിലെ ഉള്ളടക്കം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മതസ്പര്‍ധ വളര്‍ത്താനും ഉദ്ദേശിച്ചാണെന്ന് വി.ഡി സതീശന്‍ പരാതിയില്‍ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!