Local News

മന്ത്രി പി പ്രസാദിനൊപ്പം ഇസ്രായേലിലേക്ക് ഉള്ള സംഘത്തിൽ കുന്ദമംഗലത്തെ യുവ കർഷകനും

ആധുനിക കൃഷിരീതി പഠിക്കാൻ ഇസ്രായേലിലേക്ക് പോകാൻ മന്ത്രി പി പ്രസാദിനൊപ്പം യുവകർഷകനും അവസരം.ചൂലൂർ സ്വദേശി അരുൺ മോഹനനാണ് ഈ ഇരുപതിൽ ഒരാളാകാൻ അവസരം ലഭിച്ചത്.ബാങ്ക് ഉദ്യോഗ്ഥനായ അരുൺ ഇടവേളകളിലാണ് കൃഷി ചെയ്യാറ്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയാണ് ഈമെയിലുകളിലൂടെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് കർഷകരെ തിരഞ്ഞെടുത്തത്. ലഭിച്ച 34 അപേക്ഷകളിൽ നിന്നാണ് അരുൺ അടക്കമുള്ളവരെ തിരഞ്ഞെടുത്തത്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച എം മോഹനൻ ദാസൻ പട്ടികജാതി വികസന ഓഫീസറായി വിരമിച്ച രമണി എന്നിവരുടെ മകനാണ് അരുൺ. ഭാര്യ നീതു ചാത്തമംഗലം സ്കൂൾ ടീച്ചറാണ്.കോഴിക്കോട് ജില്ലയിൽ നിന്നും കോടഞ്ചേരിയിലെ ഡോ ഡോൺ എന്നിവർക്കാണ് ഈ അവസരം ലഭിച്ചത്.അടുത്ത മാസം 12 മുതൽ 19 വരെയാണ് യാത്ര.കാർഷിക സയൻസ് ആൻഡ് ടെക്നോളജി ഉപയോഗിച്ച് കൃഷിയിൽ അത്ഭുതങ്ങൾ കാണിക്കുന്ന രാജ്യമാണ് ഇസ്രയേൽ.ഇവയെ കുറിച്ച് കൂടുതൽ പഠിക്കാൻ ആണ് ഈ സംഘം പുറപെടുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!