Kerala News

റീത്ത് വേണ്ടെന്ന് പി.ടി,പൊതുദർശനത്തിന് 1.27 ലക്ഷത്തിന്റെ പൂക്കൾ,തൃക്കാക്കര നഗരസഭയിൽ വിവാദം ,പൂക്കള്‍ കൈയ്യിൽ പിടിച്ച് യോഗത്തിനെത്തി പ്രതിപക്ഷം

തൃക്കാക്കര എം എൽ എയും കോൺഗ്രസ് നേതാവുമായ പി.ടി.തോമസിന്റെ പേരിൽ തൃക്കാക്കര നഗരസഭയിൽ വാങ്ങിയ പൂവിന്റെ പേരിൽ വിവാദം.പി.ടി.തോമസിന്റെ പൊതുദർശന ചടങ്ങിൽ ഒന്നേകാൽ ലക്ഷം രൂപയുടെ പൂക്കൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളമുണ്ടായത്. ഒന്നര ലക്ഷം രൂപയുടെ പൂക്കള്‍ വാങ്ങിയതിനെതിരെ പ്രതിപക്ഷം നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ബഹളം ഉണ്ടായത്
തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലാണ് പി.ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. കമ്മ്യൂണിറ്റി ഹാളും മൃതദേഹം വെച്ച മേശയും അലങ്കരിക്കാന്‍ 1,27,000 രൂപയുടെ പൂക്കള്‍ വാങ്ങിയെന്ന കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പൂക്കള്‍ ഉപയോഗിക്കരുതെന്നും ഒരിലപോലും പറിക്കരുതെന്നും അന്ത്യാഭിലാഷത്തില്‍ പറഞ്ഞിരുന്ന പി.ടി. തോമസിനെ അപമാനിക്കുന്ന നടപടിയാണിതെന്നാണ് പ്രതിപക്ഷം പറയുന്നത്.

ഇന്ന് ചേർന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ സൂചകമായി പൂക്കള്‍ കൈയില്‍ പിടിച്ചാണ് യോഗത്തിനെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!