information Kerala News

അറിയിപ്പുകള്‍

കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ ബാങ്കുമായി ബന്ധപ്പെടണം

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍കാരില്‍ മുന്‍ മാസങ്ങളിലെ പെന്‍ഷന്‍ തുക ലഭിക്കാത്തവര്‍ അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അക്കൗണ്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ബന്ധപ്പെട്ട ക്ഷേമനിധി ഓഫീസുകളില്‍ വിവരം അറിയിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റി വന്നിരുന്ന 4800 ഓളം കയര്‍ തൊഴിലാളി പെന്‍ഷന്‍കാരുടെ ഡിസംബര്‍ മാസം വിതരണം ചെയ്ത പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ ബാങ്കില്‍ നിന്നും ബോര്‍ഡിന് തിരികെ ലഭിച്ചിരിക്കുന്നു. ഇപ്രകാരം ബാങ്ക് അക്കൗണ്ടുകളിലെ ന്യൂനത പരിഹരിച്ചാല്‍ മാത്രമേ തിരികെ വന്ന മുന്‍ മാസത്തെ പെന്‍ഷന്‍ തുകയും തുടര്‍ന്നുളള മാസങ്ങളിലെ പെന്‍ഷന്‍ തുകയും ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കുകയുളളൂ. എസ്.ബി.ഐ യുടെ സിറോ ബാലന്‍സ്, ജനപ്രിയ അക്കൗണ്ടുകളിലെ അനുവദനീയമായ വാര്‍ഷിക പരിധിയിലധികം നീക്കിയിരിപ്പും ഇടപാടും നടന്നിട്ടുളള അക്കൗണ്ടുകളിലാണ് ഇപ്രകാരം പെന്‍ഷന്‍ തുക ക്രഡിറ്റാകാതെ മടങ്ങി വന്നിട്ടുളളത്. ആയതിനാല്‍ ബാങ്ക് അക്കൗണ്ടു മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 2020 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ലഭിക്കാത്തവര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ തടസ്സങ്ങള്‍ പരിഹരിച്ച് വിവരം ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ് കാര്യാലയത്തില്‍ അറിയിക്കണം.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2020 മെയ് 31 ന് രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുളളത്. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍, പോളിടെക്‌നിക്ക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, നേഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. അപേക്ഷാ ഫാം 10 രൂപ നിരക്കില്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷാഫാമുകള്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ഫെബ്രുവരി 28 വരെ സ്വീകരിക്കും.

സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 60,000 രൂപ മുതല്‍ 4,00,000 രൂപ വരെയാണ് വായ്പാ തുക. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 4% മുതല്‍ 7% വരെയാണ് പലിശ നിരക്ക്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.
വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0495 2767606, 9400068511.

‘ഭിന്നശേഷിക്കാര്‍ക്കുള്ള സാമൂഹ്യ ക്ഷേമ പദ്ധതികളും സേവനങ്ങളും’ നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ 16 ന്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌സ് സ്പീച്ച് ഹിയറിംഗ് (നിഷ്) ‘ഭിന്നശേഷിക്കാര്‍ക്കുള്ള സാമൂഹ്യ ക്ഷേമ പദ്ധതികളും സേവനങ്ങളും’ എന്ന വിഷയത്തില്‍ കോമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജ്ലി കെ.എന്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു. ജനുവരി 16 ന് രാവിലെ 10.30 മുതല്‍ 11.30 വരെയാണ് സെമിനാര്‍. പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധരുമായി ഓണ്‍ലൈന്‍ സംശയ നിവാരണത്തിനുള്ള അവസരവും ഉണ്‍ണ്ടായിരിക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04952378920. വിലാസം – ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍ – 673020.

സംസ്ഥാന യുവജന കമ്മീഷന്‍ യുവ കര്‍ഷക സംഗമം സംഘടിപ്പിക്കുന്നു

സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. ജനുവരി അവസാന വാരം പാലക്കാടാണ് സംഗമം നടക്കുക. യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും പുത്തന്‍ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ച് കൃഷിയില്‍ താല്പര…

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!