National News

‘കർഷകർക്ക്​ വേണ്ടി ശബദമുയർത്തൂ’ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രതിഷേധം

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക്​ ഐക്യദാർഢ്യവുമായി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രാജ്​ഭവനുകളുടെ മുമ്പിൽ പ്രതിഷേധം.കോൺ​ഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയും ​പ്രിയങ്ക ഗാന്ധിയും ഡൽഹി ഗവർണർ അനിൽ ബൈജാലിന്‍റെ ഔദ്യോഗിക വസതിക്ക്​ മുമ്പിൽ പ്രതിഷേധവുമായെത്തിയത്. ‘കർഷകർക്ക്​ വേണ്ടി ശബദമുയർത്തൂ’ എന്ന കോൺഗ്രസിന്‍റെ കാമ്പയിന്‍റെ ഭാഗമായാണ്​ പ്രതിഷേധം.വെള്ളിയാഴ്ച കർഷക അവകാശ ദിനമായി ആചരിക്കും. കൂടാതെ എല്ലാ സംസ്​ഥാനങ്ങളുടെയും രാജ്​ഭവന്​ മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോൺഗ്രസ്​ അറിയിച്ചിരുന്നു.
‘ബി.ജെ.പി സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണം. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കോൺഗ്രസ്​ ഒന്നിനോടും അനുകമ്പ കാണിക്കില്ല. ഈ നിയമങ്ങൾ കർഷകരെ സഹായിക്കാനുള്ളതല്ല, പക്ഷേ അവരെ ഇല്ലാതാക്കാൻ സാധിക്കും’ -രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി സർക്കാർ ആദ്യം കർഷകരുടെ ഭൂമി ഏറ്റെടുക്കാൻ നോക്കി. എന്നാൽ കോൺഗ്രസ്​ അതിനെ തടഞ്ഞു. ഇപ്പോൾ മൂന്ന്​ കാർഷിക നിയമങ്ങളിലൂടെ ബി.ജെ.പിയും അവരുടെ രണ്ടുമൂന്നു സുഹൃത്തുക്കളും ചേർന്ന്​ കർഷകരെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പഞ്ചാബ്​, രാജസ്​ഥാൻ, ഹരിയാന എന്നീ സംസ്​ഥാനങ്ങളിലെ കർഷകർ 50 ദിവസത്തിലധികമായി രാജ്യതലസ്​ഥാനത്ത്​ പ്രക്ഷോഭം തുടരുന്നതിനിടെയാണ്​ കോൺഗ്രസിന്‍റെ ഐക്യദാർഢ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!