കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. വികസനകാര്യ, ക്ഷേമകാര്യ, ആരോഗ്യ വിദ്യഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി ചെത്തുകടവ് ഡിവിഷനില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ ഷിയോലാലും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി പൂവ്വാട്ട്പറമ്പ് ഡിവിഷനില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ്സിന്റെ എന്‍ അബൂബക്കറും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി കൊടിയത്തൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മുസ്ലീം ലീഗിന്റെ നദീറയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കക്ഷിനില അനുസരിച്ച് യുഡിഎഫിന് 10 സീറ്റും എല്‍ഡിഎഫിന് 9 സീറ്റുമാണ് നിലവിലുള്ളത്. നറുക്കെടുപ്പിലൂടെയാണ് ഷിയോലാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ ടി കെ സൗദ ടീച്ചര്‍ ആയിരുന്നു എതിര് സ്ഥാനാര്‍ത്ഥി

