National

‘ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ; വോട്ടുകൾ മോഷ്ടിച്ചു; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കും’; പ്രിയങ്ക ​ഗാന്ധി

വോട്ട് കൊള്ള ആരോപണത്തിൽ കോൺഗ്രസിന്റെ മഹാറാലിയിൽ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. വോട്ട് ചോരി മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രിയങ്ക പ്രസം​ഗം ആരംഭിച്ചത്. നിങ്ങളുടെ മുദ്രാവാക്യം മോദി വസതിയിൽ ഇരുന്നു കേൾക്കണമെന്നും വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും പ്രിയങ്ക പറഞ്ഞു. ഡൽഹി രാംലീല മൈതാനിയിലാണ് കോൺഗ്രസിന്റെ മഹാറാലി നടക്കുന്നത്.

ജനങ്ങൾ ബിജെപിയിൽ അസംതൃപ്തരാണ്. ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായമില്ലാതെ ബിജെപിക്ക്‌ ജയിക്കാനാകില്ല. പാർലമെന്റിൽ ഭരണപക്ഷത്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. വോട്ട് കൊള്ള പാർലമെന്റിൽ ചർച്ച ചെയ്യണമെങ്കിൽ ആദ്യം രാഷ്ട്ര ഗീതം ചർച്ച ചെയ്യണമെന്നാണ് സർക്കാർ പറയുന്നതെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. പൊതു ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല. കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കും. നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രിയങ്ക ​​ഗാന്ധി വ്യക്തമാക്കി.

ഇന്ന് നടക്കുന്നത് രാജ്യത്തെ ഓരോ പൗരന് നേരെയുള്ള ആക്രമണമാണെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. നിയമനിർമ്മാണ സഭകളും നീതിന്യായ കോടതിയും എല്ലാം കൊള്ളേണ്ടത് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്. എന്നാൽ ഇന്ന് ഇന്ത്യയിൽ മാധ്യമങ്ങളെല്ലാം അദാനിയുടെയും അംബാനിയുടെയും കീഴിലാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഹരിയാനയിലെ മഹാരാഷ്ട്രയിലെയും വോട്ട് കൊള്ള രാഹുൽഗാന്ധി പുറത്ത് കൊണ്ടുവന്നു. രാഹുൽഗാന്ധി ബിഹാറിൽ എസ്ഐആറിനെതിരെ യാത്ര നടത്തി. കേന്ദ്രസർക്കാരിന് വോട്ട് കൊള്ള ചർച്ച ചെയ്യാൻ ധൈര്യമില്ലെന്ന് പ്രിയങ്ക ​ഗാന്ധി വിമർശിച്ചു. ബാലറ്റ് വോട്ടിംഗിൽ മത്സരിച്ചാൽ ഒരിക്കൽ പോലും ബിജെപി വിജയിക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു. ​ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്മാരോടും ജനം കണക്ക് ചോദിക്കുന്ന ദിവസം ഉണ്ടാവും. തിരഞ്ഞെടുപ്പ് കമ്മീഷന്മാരുടെ പേരുകൾ ഒരിക്കൽ മറക്കരുത്. ഇവർ ഒരു നാൾ രാജ്യത്തോട് മറുപടി പറയണം. നമ്മുടെ വോട്ടുകൾ ഇവർ മോഷ്ടിച്ചുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!