സ്ത്രീധനം വാങ്ങുന്നതിനെ കുറിച്ച് പ്രതികരിച്ച് നടന് മോഹന്‍ലാല്‍. തന്റെ മകളെ സ്ത്രീധനം നല്കി വിവാഹം കഴിപ്പിക്കില്ലെന്ന് നടന് മോഹന്‍ലാല്‍. സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല താനെന്നും താരം വ്യക്തമാക്കി. നേര് സിനിമയുടെ ഭാഗമായി നല്കിയ അഭിമുഖത്തിനിടെയാണ് താരം സ്ത്രീധനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.
‘സ്ത്രീധനം വാങ്ങുന്നത് ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം. ഒരു നടന് എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര സങ്കടം തോന്നുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

