തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പോർട്ട് ഇലക്ട്രിക് സബ് സ്റ്റേഷൻ ജനുവരിയിൽ തുടങ്ങും. ആദ്യ കപ്പൽ സെപ്റ്റംബർ അവസാനം എത്തും. അവസാന ബുധനാഴ്ചകളിൽ അവലോകന യോഗം ചേരും. 2024 ൽ കമ്മീഷൻ നടത്തും. 70 ശതമാനം നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞുവെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നിലവിൽ 15000 ടൺ കരിങ്കല്ല് പ്രതിദിനം സംഭരിക്കുന്നത് 30000 ടൺ ആക്കും. രാത്രിയും പകലും നിർമാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം അവലോകന യോഗം കഴിഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പദ്ധതി പ്രദേശം സന്ദർശിച്ചു.