കോട്ടയത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീഅറിയിച്ചു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍നടപടി എടുക്കുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം വിളിച്ചു. ഇവയെ നശിപ്പിക്കുകയായിരിക്കും ആദ്യ നടപടി. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളുടെ വില്‍പ്പനയും നിരോധിച്ചേക്കും.വ്യാഴാഴ്ച ആലപ്പുഴ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്ത് പത്താം വാർഡിൽ താറാവുകളെ അഗ്‌നിക്കിരയാക്കി. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടിരുന്നു