പ്ലേസ്മെന്റ് ഓഫീസര്‍ നിയമനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ന്യൂറോസയന്‍സും( ഇംഹാന്‍സ്) സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും’ പ്രോജക്ടില്‍ പ്ലേസ്മെന്റ് ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത –
സൈക്യാട്രിക് ക്രമീകരണത്തില്‍ അനുഭവപരിചയമുള്ള എംഎസ്ഡബ്ല്യു മെഡിക്കല്‍, സൈക്യാട്രി. അപേക്ഷ ഡിസംബര്‍ 24ന് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ.എന്ന വിലാസത്തില്‍ ലഭിക്കണം.
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം 20ന്
കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലെ തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് ഡിസംബര്‍ 20ന് രാവിലെ 9.30ന്
കോളേജില്‍ അഭിമുഖം നടത്തും. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസ ശമ്പളം 44,100 രൂപ. വിശദ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in.
തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം
ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കിയ 2021-2022 വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. 46 ഗ്രാമ പഞ്ചായത്തുകളുടെയും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളുടെയും ആറ് നഗരസഭകളുടെയും പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി.
യോഗത്തിൽ നഗര സഞ്ജയ പദ്ധതി സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തി. ഈ മാസം 16 ന് കോർപറേഷൻ ഓഫീസിൽ നഗര സഞ്ജയ പദ്ധതിയെ സംബന്ധിച്ച് ചർച്ച ചെയ്യാനായി ജോയിന്റ് പ്ലാനിങ് കമ്മിറ്റി കൂടാൻ യോഗത്തിൽ തീരുമാനമായി. 22-27 വരെയുള്ള പഞ്ചവത്സര പദ്ദതിയുടെ മുന്നോടിയായി സ്റ്റാറ്റസ് റിപ്പോർട്ട്,
വികസന രേഖ എന്നിവ തയ്യാറാക്കൽ
സംബന്ധിച്ച ജില്ലാ തല ശിൽപശാല 23ന് നടത്താൻ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, മേയർ ഡോ ബീന ഫിലിപ് 1 ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, പ്ലാനിംഗ് ഓഫീസർ ടി ആർ മായ, എഡിഎം സി മുഹമ്മദ് റഫീഖ്, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ ആസൂത്രണ സമിതി അംഗങ്ങൾ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വിവരം അറിയിക്കണം
ജില്ലയിലെ വിമുക്തഭടന്മാരുടെ മക്കളില്‍ ശാരീരികവും മാനസികവുമായി വൈകല്യമുള്ള കുട്ടികളുടെ സംരക്ഷണം തങ്ങളുടെ മരണശേഷം ആര്‍മി അതോറിറ്റിയെ ഏല്‍പ്പിക്കാന്‍ താല്‍പ്പര്യമുള്ള വിമുക്തഭടന്മാര് ഡിസംബര്‍ 17 നകം വിവരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ആഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2771881.
അനിൽ പനച്ചൂരാന്റെ കുടുംബത്തിന് സഹായം
കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ കുടുംബത്തിന് സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിച്ച് ഉത്തരവായി.
വീഡിയോ നിർമാണത്തിന് അപേക്ഷിക്കാം
പ്രൊബേഷൻ നിയമത്തെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി ഹൃസ്വചിത്രം/ ഡോക്യുമെന്ററി/ വീഡിയോ നിർമിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. പ്രൊബേഷൻ ഓഫ് ഒഫന്റേഴ്സ് ആക്റ്റ് 1958 ന്റെ പ്രചരണത്തിനായി 10 മിനിട്ട് ദൈർഘ്യമുള്ള ഒരു ഹൃസ്വചിത്രം/ വീഡിയോയും 20 മിനിട്ട് ദൈർഘ്യം വരുന്ന ഒരു ഡോക്യുമെന്ററിയും നിർമിക്കുന്നതിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. പരമാവധി അഞ്ചു ലക്ഷം രൂപ വരെ അനുവദിക്കും. താത്പര്യമുള്ളവർ 20ന് വൈകുന്നേരം 5 മണിക്ക് മുമ്പ് വിശദമായ പ്രൊപ്പോസൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് sjd.kerala.gov.in. വിലാസം: ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, അഞ്ചാംനില, വികാസ്ഭവൻ, പി.എം.ജി, തിരുവനന്തപുരം- 695033. ഫോൺ: 0471- 2306040.
ജില്ലാതല ക്വിസ് മത്സരം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സർക്കാർ/ എയ്ഡഡ് ഹൈ സ്കൂൾ/ ഹയർ സെക്കണ്ടറി തലത്തിലെ വിദ്യാർത്ഥികൾക്കായി പാർലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി ജില്ലാതല ഓൺലൈൻ ക്വിസ് മത്സരം 18ന് വൈകുന്നേരം ഏഴിന് സംഘടിപ്പിക്കും. ഒരു സ്കൂളിലെ ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്ന് രണ്ടു വീതം കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാം. 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് 8547583906 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
ബി.ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (ഫോൺ നമ്പർ: 9496814485), പെരുമൺ (ഫോൺ നമ്പർ: 9447013719), പത്തനാപുരം (ഫോൺ നമ്പർ: 9961474288), പുന്നപ്ര (ഫോൺ നമ്പർ: 9961466328), ആറൻമുള (ഫോൺ നമ്പർ: 9447290841), കിടങ്ങൂർ (ഫോൺ നമ്പർ: 9188255056), വടകര (ഫോൺ നമ്പർ: 9846700144), തലശ്ശേരി (ഫോൺ നമ്പർ: 9446654587), തൃക്കരിപ്പൂർ (ഫോൺ നമ്പർ: 9847690280) എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക് മെരിറ്റ്/ മാനേജ്മെന്റ്/ എൻ.ആർ.ഐ സീറ്റുകളിൽ ലാറ്ററൽ എൻട്രിയിൽ സ്പോട്ട് അഡ്മിഷൻ 15ന് നടത്തും. അസൽ രേഖകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം.
പഞ്ചകര്‍മ്മ ടെക്നീഷ്യന് കോഴ്സ് പ്രവേശനം
പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി ലോകബാങ്കിന്റെ ധനസഹായത്തോടെ യുവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്നീഷ്യന് കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി. യോഗ്യത പ്ലസ്ടു. കോഴിക്കോട് ജില്ലയിലെ 18നും 25നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ യുവതീ- യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീ വഴി ജന്‍ ശിക്ഷണ്‍ സന്സ്ഥാന് മലപ്പുറം ആണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലനശേഷം വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ജെഎസ്എസ് ഒരുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446397624, 9020643160, 9746938700.
വനിതാ ശിശു വികസന വകുപ്പില്‍ തൊഴിലവസരം
വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ ജില്ലാ കോഴിക്കോട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലേക്കും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്കും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ ചെയര്‍പേഴ്സന്റെ ഒരു ഒഴിവും മെമ്പര്‍മാരുടെ നാല് ഒഴിവുകളും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകളുമാണുള്ളത്. ഇതു സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഗസറ്റിലും വനിതാ ശിശു വികസന വകുപ്പിന്റെ http:/wcd.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ളവര് നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ 24ന് വൈകീട്ട് അഞ്ചിനകം വനിതാ ശിശു വികസന ഡയറക്ടര്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, പൂജപ്പുര, തിരുവനന്തപുരം പിന് 695012 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം
ബീമാപള്ളി ഉറൂസിന് ആവശ്യമായ സൗകര്യമൊരുക്കാൻ തീരുമാനം
ജനുവരി അഞ്ചിന് കൊടിയേറുന്ന ബീമാപള്ളി ഉറൂസിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ആചാര അനുഷ്ഠാനങ്ങളെ ബാധിക്കാത്ത രീതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉറൂസ് നടത്താൻ സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടം നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഉറൂസ് നടത്തുമെന്ന് ബീമാപള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.
ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ, ജില്ലാ കളക്ടർ നവജോത് ഖോസ, മറ്റു വകുപ്പ് മേധാവികൾ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ബീമാപള്ളിയിൽ മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന മറ്റൊരു യോഗം കൂടി നടത്താനും തീരുമാനമായി.
നിയുക്തി തൊഴില്‍മേള 18ന്
സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന നിയുക്തി 2021 തൊഴില്‍ മേള ഡിസംബര്‍ 18ന് കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സ്വകാര്യ മേഖലയിലെ എഴുപത്തഞ്ചോളം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ മൂവായിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.jobfest.kerala.gov.in വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

