Entertainment News

ആമസോൺ കൂട്ടി; നെറ്റ്ഫ്ലിക്സ് ഇന്ത്യ സബ്സ്ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുറച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ

ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാർത്തയുമായി ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഇന്ത്യയിലെ തങ്ങളുടെ സബ്സ്ക്രിപ്ഷന്‍ നിരക്ക് കുറക്കുന്നു. നിലവില്‍ 199 രൂപക്ക് ലഭിച്ചുകൊണ്ടിരുന്ന സേവനങ്ങള്‍ ഇനി മുതല്‍ 149 രൂപ മുതല്‍ ലഭിച്ചുതുടങ്ങും.ആമസോണ്‍ പ്രൈമില്‍ നിന്ന് പ്രേക്ഷകര്‍ക്ക് വന്‍തിരിച്ചടി കിട്ടിയിരിക്കുമ്പോഴാണ് പുതിയ ഓഫറുകളുമായി നെറ്റ്ഫ്‌ളിക്‌സ് എത്തിയിരിക്കുന്നത്.
ആമസോണ്‍ പ്രൈമിന്റെ പുതിയ നിരക്ക് നിലവില്‍ വരുന്ന ഡിസംബര്‍ 14 ന് തന്നെയാണ് നെറ്റ് ഫ്‌ളിക്‌സിന്റെ കുറച്ച നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.

199 രൂപയുടെ പ്ലാന്‍ 149 രൂപയാകുമ്പോള്‍ 499 രൂപയുടെ പ്ലാന്‍ ഇനി മുതല്‍ 199 രൂപക്ക് പ്രേക്ഷകര്‍ക്ക് ലഭിക്കും. 649 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ 499 രൂപയായും 799 രൂപയുടെ പ്രീമിയം പ്ലാന്‍ 649 രൂപക്കും പ്രേക്ഷകര്‍ക്ക് ലഭ്യമാകും.
നിരവധി മലയാള സിനിമകളാണ് വരും ദിവസങ്ങളില്‍ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യാനൊരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് , ഡിസംബര്‍ 23ന് സുരേഷ് ഗോപിയുടെ കാവല്‍ . ഡിസംബര്‍ 24ന് ടൊവിനോ തോമസ് നായകനായെത്തുന്ന മിന്നല്‍ മുരളി തുടങ്ങിയവയെല്ലാം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്

ആമസോണ്‍ പ്രൈമിന്റെ പുതിയ നിരക്കുകള്‍ പ്രകാരം, വാര്‍ഷിക പ്രൈം അംഗത്വത്തിന് 500 രൂപ അധികം നല്‍കേണ്ടിവരും. അതായത് ഇപ്പോള്‍ 999 രൂപ നിരക്കുള്ള വാര്‍ഷിക പ്ലാനിന് ഡിസംബര്‍ 13ന് ശേഷം 1499 രൂപയും 329 രൂപ നിരക്കുള്ള ത്രൈമാസ അംഗത്വ പ്ലാനിന് 459 രൂപയും നിലവില്‍ ഇന്ത്യയില്‍ 129 രൂപ നിരക്കുള്ള പ്രതിമാസ പ്ലാനിന് 179 രൂപയും ആയിരിക്കും. നിലവില്‍ പ്രൈം അംഗങ്ങള്‍ ആയവര്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധകമല്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!