കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ എറണാകുളം സ്വദേശി ക്ലിഫോഡ് ഡയസ് (67) എന്നയാളെ കുന്ദമംഗലം പോലീസ് അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം.
കോഴിക്കോട് നിന്ന് താമരശ്ശേരിക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ലൈഗിക അധിക്രമം ഉണ്ടായത്. തുടർന്ന് യാത്രക്കാരി കുന്ദമംഗലം പോലീസിൽ വിവരമറിക്കുകയായിരുന്നു. കുന്ദമംഗലം പോലീസ് സംഭവ സ്ഥലത്തെത്തി പ്രതിയെ ചോദ്യം ചെയ്തപ്പോൾ താൻ വയനാട് ധ്യാനകേന്ദ്രത്തിലേക്ക് പോവുകയായിരുന്നുവെന്നും യുവതിയോട് മോശമായി പെരുമാറിയില്ലെന്നും പറഞ്ഞു. എന്നാൽ തുടർന്നുള്ള ചോദ്യ ചെയ്യലിൽ കുറ്റം സമ്മതിച്ചു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ഇന്ന് കോടതിയിൽ ഹാജരാക്കും.

