കുന്ദമംഗലം: കുന്ദമംഗലം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ പുതുമുഖ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. പരിചയ സമ്പന്നരും യുവത്വത്തെയും എല്ലാത്തിനെയും സംയോജിപ്പിച്ചു കൊണ്ടാണ് സ്ഥാനാർത്ഥി പ്രഖ്യാപിച്ചതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി വി സംജിത്ത് വ്യക്തമാക്കി.
കുന്ദമംഗലത്ത് കോൺഗ്രസിൽ നിന്ന് ഇത്തവണ 13 പേരാണ് മത്സരിക്കുന്നത്. അതിൽ ഒൻപത് പുതുമുഖങ്ങളും 4മൂന്നു വാർഡ് മെമ്പർമാരാണ്. വാർഡ് കമ്മിറ്റി ഏകഖണ്ഡമായി നിർദ്ദേശിച്ച ആളുകളാണ് ഇത്തവണ കോൺഗ്രസിൽ മത്സരിക്കുന്നതെന്ന് സംജിത്ത് വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യാതൊരു വിധത്തിലുള്ള അടിച്ചേൽപ്പിക്കലോ മേൽ കമ്മിറ്റിയുടെ സമ്മർദമോ ഉണ്ടായിട്ടില്ലെന്നും സ്ഥാനാർഥികൾ അവരുടെ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

