കോഴിക്കോട്: വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ക്ക് പരിഗണന നല്‍കി ജില്ലാ പഞ്ചായത്തിലേക്ക് കരുത്തരെ അണിനിരത്തി മുസ്്‌ലിംലീഗ്. യു.ഡി.എഫ് ധാരണ പ്രകാരം മുസ്്‌ലിംലീഗ് മത്സരിക്കുന്ന 11 ല്‍ 10 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഡോ.എം.കെ മുനീര്‍ എം.എല്‍.എയുടെ വസതിയില്‍ ചേര്‍ന്ന ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചത്. മൊകേരി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. കെ.കെ നവാസ് (നാദാപുരം), റീമ മറിയം കുന്നുമ്മല്‍ (ഉള്ള്യേരി), നസീറ ഹബീബ് (പനങ്ങാട്), പി.ജി മുഹമ്മദ് (താമരശ്ശേരി), മിസ്ഹബ് കീഴരീയൂര്‍ (കാരശ്ശേരി), ബല്‍ക്കീസ് ടീച്ചര്‍ (ഓമശ്ശേരി), അഡ്വ. അഫീഫ നഫീസ (കടലുണ്ടി), കെ.പി മുഹമ്മദന്‍സ് (ചേളന്നൂര്‍), സാജിദ് കോറോത്ത് (അത്തോളി), സാജിദ് നടുവണ്ണൂര്‍ (മണിയൂര്‍) എന്നിവരാണ് മത്സരിക്കുക.
ആകെയുള്ള 28 ഡിവിഷനുകളില്‍ 14 ഡിവിഷനുകളില്‍ കോണ്‍ഗ്രസും, 11 ഡിവിഷനുകളില്‍ മുസ്‌ലിം ലീഗും, ഒരു ഡിവിഷനുകളില്‍ വീതം സി.എം.പിയും, കേരള കോണ്‍ഗ്രസും, ആര്‍.എം.പിയുമാണ് മത്സരിക്കുക. മുസ്്‌ലിംലീഗ് ജില്ലാ സെക്രട്ടറിയായ കെ.കെ നവാസ് (നാദാപുരം) മുസ്്‌ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പറുമാണ്. എം.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി.ജി മുഹമ്മദ് (താമരശ്ശേരി) തിരുവമ്പാടി നിയോജക മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറിയാണ്. മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായ മിസ്ഹബ് കീഴരീയൂര്‍ (കാരശ്ശേരി), എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റാണ്. കൊടുവള്ളി നിയോജകമണ്ഡലം മുസ്്‌ലിംലീഗ് ട്രഷററും ചന്ദ്രിക കോഡിനേറ്ററുമാണ് മടവൂര്‍ സ്വദേശിയായ കെ.പി മുഹമ്മദന്‍സ് (ചേളന്നൂര്‍).ലോറി ഓണേഴ്‌സ് ജില്ലാ സെക്രട്ടറി, മടവൂര്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി, ജിദ്ദ കെ.എം.സി.സി വര്‍കിംഗ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
മുസ്്‌ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റായി രണ്ടു തവണ പ്രവര്‍ത്തിച്ച സാജിദ് കോറോത്ത് (അത്തോളി) ദുബായ് കെഎംസിസി മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാനിധ്യമാണ്. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡന്റ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ച സാജിദ് നടുവണ്ണൂര്‍ (മണിയൂര്‍) യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ്. ബാലുശ്ശേരി നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡന്റാണ് നസീറ ഹബീബ് (പനങ്ങാട്), ആനയാംകുന്ന് സ്‌കൂളില്‍ നിന്ന് വിരമിച്ച ബല്‍ക്കീസ് ടീച്ചര്‍ (ഓമശ്ശേരി) എം.എസ്.എഫ് ഹരിത ജില്ലാ ജനറല്‍ സെക്രട്ടറിയായ റീമ മറിയം കുന്നുമ്മല്‍ (ഉളള്യേരി) കോഴിക്കോട് ലോ കോളജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി അംഗമാണ് അഡ്വ. അഫീഫ നഫീസ (കടലുണ്ടി).

