Kerala News

കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് നശിപ്പിച്ചു;മേയറുടെ കത്തിനെക്കുറിച്ച് അറിയില്ല’ മൊഴി നല്‍കി ഡി.ആര്‍.അനില്‍,ഇന്നും പ്രതിഷേധം

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ എഴുതിയ കത്ത് നശിപ്പിച്ചുകളഞ്ഞെന്ന് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിന്റെ മൊഴി.പുറത്തുവന്നിരുന്ന കത്ത് താന്‍ എഴുതിയതാണെന്ന് ഡി.ആര്‍ അനില്‍ നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍, കുടുംബശ്രീയ്ക്കുവേണ്ടി എഴുതിയതായിരുന്നു കത്തെന്നും, പിന്നീട് അത് ആവശ്യമില്ലെന്നു കണ്ട് അത് നശിപ്പിച്ചു കളഞ്ഞു എന്നുമാണ് ഇപ്പോള്‍ അദ്ദേഹം മൊഴിനല്‍കിയിരിക്കുന്നത്.പിൻവാതിൽ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റർ പാഡിൽ കത്ത് നൽകിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് അനിൽ ക്രൈംബ്രാഞ്ചിനോടും വിജിലൻസിനോടും വിശദീകരിച്ചത്. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും അനിലിൽ മൊഴി നൽകി,താന്‍ കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മേയറുടെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട്‌ ആണ് വന്നത്. മേയറുടെ പേരില്‍ പുറത്തുവന്ന കത്തിന്റെ ഒറിജിനല്‍ താന്‍ കണ്ടിട്ടില്ലെന്നും അനില്‍ മൊഴി നല്‍കി.അതേസമയം തിരുവനന്തപുരം നഗരസഭാ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ ഇന്നും രംഗത്തെത്തി . നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി ബിജെപി കൗൺസിലർമാർ പ്രതിഷേധം നടത്തി. പൊലീസ് സുരക്ഷയിൽ നഗരസഭയിലെത്തിയെ മേയർക്കെതിരെ ഗോബാക്ക് മുദ്രവാക്യം വിളികൾ ബിജെപി നേതാക്കൾ ഉയർത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!