Local

കേരളാ സ്റ്റേറ്റ് ബാർബർ – ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കോഴിക്കോട് താലൂക്ക് കമ്മറ്റി കുടുംബ സംഗമം നടത്തി

കേരളാ സ്റ്റേറ്റ് ബാർബർ – ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കോഴിക്കോട് താലൂക്ക് കമ്മറ്റി യുടെ നേതൃത്വത്തിൽ കുടുംബ സംഗമം പരിപാടി സംഘടിപ്പിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വഗത സംഘം ചെയർമാൻ കെ.ആനന്ദ് കുമാർ അദ്ധ്യക്ഷനായി. കൺവീനർ പി.സി. മെഹബൂബ് സ്വാഗതം പറഞ്ഞു.

SSLC, +2 വിജയികൾക്ക് അനുമോദനം, സംസ്ഥാന ജില്ലാ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപെട്ടവർക്ക് സ്വീകരണം, കോവിഡ് മഹാമാരിയിലും പ്രളയകെടുതിയിലും സന്നദ്ധ പ്രവർത്തനം നടത്തിയ പ്രവർത്തകരെ ആദരിക്കുകയും, സ്റ്റുഡന്റ് പോലീസ് കേഡറ്റായും വിവധ കായിക മത്സരങ്ങളിലും അംഗീകാരം നേടിയവരേയും അനുമോദിച്ചു.

മിമിക്രി കലാകാരൻ ജയ റീഷ് ചളിക്കോട് മുഖ്യാതിഥിയായി പങ്കെടുത്ത്‌ വിവിധ കലാപരിപാടികൾ അരങ്ങേറി.
ജി. ചന്ദ്രൻ ,കെ.കെ.രവി, എ.ടി.സലീം, എ.എം.എസ് അലവി, എം.വി ജയൻ, എൻ.കെ.ബഷീർ, കെ.സി.അജിത്ത്, ലത്തീഫ്, രമേശൻ, സുവിത സജിത്ത്, തെൻ സീറ, ടി.വി. മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.
എം. മോഹൻ ദാസ് നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!