Kerala News

വേലിതന്നെ വിളവു തിന്നുന്നോ;പൊലീസിനെതിരെ പി കെ ശ്രീമതി

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനം ഉയരുന്നതിനിടെ പൊലീസിനെതിരെ രംഗത്തെത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി.വേലിതന്നെ വിളവു തിന്നുന്നോ എന്ന് ചോദിച്ചായിരുന്നു ഫെയ്‌സ്ബുക് പോസ്റ്റ്. പീഡനക്കേസിൽ അറസ്റ്റിലായ കോഴിക്കോട് കോസ്റ്റൽ സിഐ പി.ആർ.സുനു സ്ഥിരം കുറ്റവാളിയെന്നും ശ്രീമതിയുടെ കുറിപ്പിലുണ്ട്.കൂട്ടബലാത്സംഗക്കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. അറസ്റ്റിലായ സുനു മുമ്പും പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിട്ടുള്ളയാളാണ്. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പൊലീസിനെതിരെ വിമര്‍ശിച്ചതില്‍ നിരവധി പ്രതികരണങ്ങളും കുറിപ്പിന് താഴെ എത്തിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!