ഐസിസി ടി20 ലോകകപ്പ് ഫൈനൽ മത്സരം ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30-ന് ദുബായിൽ നടക്കും. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലാണ് ഫൈനൽ മത്സരം. ആവേശകരമായ സെമിഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും തോൽപ്പിച്ചാണ് ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഫൈനൽ യോഗ്യത നേടിയത്.
ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായിട്ടുള്ള ഓസ്‌ട്രേലിയയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിലവിലെ ലോകചാംപ്യന്മാരായ ന്യൂസിലന്‍ഡും തമ്മിലുള്ള കലാശ പോരാട്ടം തീ പാറുമെന്നതിൽ സംശയമില്ല. കംഗാരുക്കളുടെ ബാറ്റിംഗ് കരുത്തും, കിവികളുടെ ബൗളിംഗ് കൃത്യതയും തമ്മിലാകും പ്രധാന പോരാട്ടം.
സെമിയില്‍ ഫിനിഷര്‍മാര്‍ തിളങ്ങിയെങ്കിലും ഓസീസ് മധ്യനിരയ്ക്ക് സ്ഥിരത പോരാ എന്നത് ടീം നേരിടുന്ന
പ്രധാന വെല്ലുവിളിയാണ് . സ്പിന്നര്‍മാരെ അനായാസം നേരിട്ടിരുന്ന ഡെവണ്‍ കോണ്‍വെയ്ക്ക് പരിക്കേറ്റതാണ് ന്യുസീലന്‍ഡിന് തലവേദനയാകുന്നത് . മധ്യഓവറുകളില്‍ താളം കണ്ടെത്താന്‍ ആഡം സാംപയെഅനുവദിക്കാതിരിക്കുകയാകും ന്യൂസീലന്‍ഡിന് മുന്നിലെ വെല്ലുവിളി.
ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം വിജയിച്ചതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബൗള്‍ ചെയ്യാനാണ് സാധ്യത.