
ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാദത്തിന്റെ ആവശ്യമില്ല. കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്ന കാര്യങ്ങളിൽ കൂടുതൽ ഒന്നും പറയാനില്ല എന്നും യെച്ചൂരി അറിയിച്ചു.കോടിയേരിയുടെ ആരോഗ്യ പ്രശ്നങ്ങൾ കേരളത്തിൽ എല്ലാവർക്കും അറിയാവുന്നതാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

