National News

ഉവൈസി മറ്റൊരു ജിന്ന; ബിജെപിയുടെ കളിപ്പാവയെന്നും ഉര്‍ദു കവി മുനവര്‍ റാണ

'ഉവൈസി ബിജെപിയുടെ കളിപ്പാവ, മറ്റൊരു മുഹമ്മദലി ജിന്ന'; മുസ്ലിങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നും ഉര്‍ദു കവി മുനവര്‍ റാണ

ബിജെപിയുടെ കളിപ്പാവയാണ് എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയെന്ന് ഉര്‍ദു കവി മുനവര്‍ റാണ. ഉവൈസിയെ പോലുള്ള നേതാക്കള്‍ രാജ്യത്തെ മുസ്ലീങ്ങളെ ഭിന്നിപ്പിക്കുകയാണ്. മറ്റൊരു മുഹമ്മദലി ജിന്നയാണ് ഉവൈസിയെന്നും മുനവര്‍ റാണ പറഞ്ഞു. രാജ്യത്തെ മുസ്ലീങ്ങള്‍ ഉവൈസിയെ പോലുള്ള നേതാക്കളെ തിരിച്ചറിയും.

ഇത്തരത്തിലുള്ള നേതാവിന വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും മുനവര്‍ റാണ കുറ്റപ്പെടുത്തി. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം അഞ്ച് സീറ്റ് നേടിയിരുന്നു. മുസ്ലിങ്ങളുടെ വോട്ട് ഭിന്നിപ്പിച്ച് ബിജെപിക്ക് എളുപ്പം ജയിക്കാവുന്ന രീതിയില്‍ ഉവൈസിയും പാര്‍ട്ടിയും പ്രവര്‍ത്തിച്ചുവെന്നാണ് റാണയുടെ വിമര്‍ശനം.

ഉവൈസി ബിജെപിയുടെ ബി ടീമാണെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസും ഉവൈസിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!