രാജ്യത്ത് കോവിഡ് കേസുകള്‍ 87.73 ലക്ഷത്തിലധികം. 87,73,479 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1.29 ലക്ഷത്തിലേറെ പേരാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് മൂലം മരിച്ചത്. 1,29,188 പേര്‍ ഇതുവരെ കോവിഡ് മൂലം മരിച്ചു. 1.47 ശതമാനമാണ് മരണനിരക്ക്. 4.80 ലക്ഷത്തിലേറെ പേരാണ് ചികിത്സയില്‍ തുടരുന്നത്. 4,80,719 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5.55 ശതമാനം ആക്ടീവ് കേസുകളാണ് ഉള്ളത്. 81.63 ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 92.97 ശതമാനമാണ് രോഗമുക്തി നിരക്ക്.
44,684 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ഏഴാം ദിവസവും 50,000ല്‍ കുറവ് കേസുകളാണ് സ്ഥിരീകരിച്ചത്. 520 പേര്‍ മരിച്ചു. 47,992 പേര്‍ രോഗമുക്തി നേടി. 3828 ആക്ടീവ് കേസുകള്‍ കുറഞ്ഞു. 9.29 ലേറെ സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 9,29,491 സാമ്പിളുകള്‍.
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ 17.36 ലക്ഷം കടന്നു. 17,36,329 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 45682 ആയി. കര്‍ണാടകയില്‍ 8.55 ലക്ഷം കടന്നു. 8,55,912 കേസുകളാണ് ഇതുവരെ വന്നത്. 11,474 പേര്‍ മരിച്ചു. ആന്ധ്രപ്രദേശില്‍ കോവിഡ് കേസുകള്‍ 8.49 ലക്ഷത്തിലേറെയാണ്. 8,49,705 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6837 പേര്‍ മരിച്ചു.