ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും പ്രമേഹവും കുടുംബവും എന്ന സന്ദേശം ഉയര്‍ത്തി കാട്ടി കൂട്ടയോട്ടവും ആരോഗ്യ ബോധവല്‍ക്കരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബീന. കെ.എസ്. ഫ്‌ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ടി. എ രമേശന്‍ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യാ മനോജ് , എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍. സുനില്‍കുമാര്‍. പി. എസ്. ക്ളാസ്സെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍. പി. വി സ്വാഗതം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വ്യാപാരി സംഘടനകള്‍, കെ. എം. സി. ടി. എന്‍. എസ്. എസ്. വോളണ്ടീയര്‍മാര്‍, എം. ഇ. എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഓട്ടോ -ടാക്‌സി തൊഴിലാളി സംഘടനകള്‍, പഞ്ചായത്ത് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു.
ലോക പ്രമേഹ ദിനം; കൂട്ടയോട്ടവും ബോധവല്‍ക്കരണവും നടത്തി

