കുന്ദമംഗലം: ലോക പ്രമേഹരോഗ നിയന്ത്രണ ദിനത്തോടനുബന്ധിച്ച് കൂട്ട നടത്തവും റാലിയും സംഘടിപ്പിച്ചു. പ്രമേഹരോഗത്തിന്റെ തലസ്ഥാനമായി മാറുന്ന നമ്മുടെ നാട്ടിൽ പ്രമേഹ രോഗനിയന്ത്രണത്തിനായി
ജീവിത ശൈലിയിൽ കാതലായ ഒട്ടേറെ മാറ്റങ്ങളും നിയന്ത്രണങ്ങളും വരുത്തേണ്ടതുണ്ടെന്നും അതിൽ വ്യായാമത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും റാലി ഉദ്ഘാടനം ചെയ്തു കൊണ്ട് കുന്ദമംഗലം ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ് ബാബു പറഞ്ഞു. കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ്, കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്
ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത് .
NSS യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കിടയിലും ഗ്രാമ പഞ്ചായത്ത് ,ആരോഗ്യ വകുപ്പ് എന്നിവ ജനപങ്കാളിത്തം ഉറപ്പാക്കി ഓരോ റെസിഡൻസ് കേന്ദ്രീകരിച്ചും ആരോഗ്യകരമായ ഭക്ഷണം, വ്യായാമം ,എന്നിവക്കും മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉപയോഗത്തിനും എതിരേയുള്ള ബോധവൽകരണ ശീലവത്കരണ പരിപാടികൾക്കും ഈ ക്യാമ്പയിനിൽ ഊന്നൽ നൽകിയിട്ടുണ്ട്.
ഹെൽത്ത് ഇൻസ്പെക്ടർ സി.പി.സുരേഷ് ബാബു,
കുന്ദമംഗലം ഹയർ സെക്കന്ററി NSS കോഡിനേറ്റർ OP കൃഷ്ണൻ ,
പബ്ലിക് ഹെൽത്ത് നഴ്സ് എ.സി. ഗിരിജ, NSS ലീഡർമാരായ
ജവാദ് സി, അനഘ എം എന്നിവർ റാലിക്കും കൂട്ട നടത്തത്തിനും നേതൃത്വം നൽകി .