Local

ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കണം – മന്ത്രി പി പ്രസാദ്

നാട്ടിന്‍പുറങ്ങളിലെ ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മാടത്തുംകുണ്ട് ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലാശയങ്ങളിലും തോടുകളിലും മാലിന്യം തള്ളുന്നതിലൂടെ പലര്‍ക്കും കുടിവെള്ളം നിഷേധിക്കുകയാണ്. ജല ഉപയോഗം കൂടുതല്‍ കരുതലോടെ വേണം. ജലസമൃദ്ധി വരും തലമുറക്കായി സംരക്ഷിച്ചു നിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയായി കാണണമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മാണ പദ്ധതിയില്‍നിന്ന് 20 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്ന ചെറുകുളത്തൂര്‍- എസ് വളവ്-മഞ്ഞെടി-കിഴക്കുംപാടം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ പി ടി എ റഹീം എംഎല്‍എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, വൈസ് പ്രസിഡന്റ് പി കെ ഷറഫുദ്ദീന്‍, സ്ഥിരം സമിതി അധ്യക്ഷരായ അനീഷ് പാലാട്ട്, വി ഫാഹിന, പി സുഹറ, മെമ്പര്‍മാരായ പി അനിത, എം പി റീന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!