Local

ആശുപത്രികളിൽ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമം നടപ്പിലാക്കണം.-ഗ്ലോബൽ ഹ്യൂമൺ അഫയേഴ്‌സ് ഫോറം

കോഴിക്കോട്:ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വന്നതോടെ ഈ നിയമം നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ ബാദ്ധ്യസ്ഥരായിരിക്കുക യാണ്. ഈ ആക്ടിൻൻ്റെ കീഴിൽ രജിസ്റ്റർ ചെയ്യാതെ ഡെൻ്റൽ ക്ലിനിക് ഉൾപ്പെടെ യുള്ള സ്കാനിംഗ് സെൻ്ററുകൾ പോലും പ്രവർത്തിക്കാൻ പാടില്ല. കർശനമായും ഈ നിയമം പ്രാവർത്തികമാക്കാൻ എല്ലാ ജില്ലകളിലും കലക്ടർ ചെയർമാനും, ഡി. എം. ഒ. വൈസ് ചെയർമാനുമായുള്ള രജിസ്റ്ററിംങ് അതോറിറ്റി നിലവിലുണ്ട്.

ഈ നിയമം അനുസരിച്ച് പ്രവർത്തിക്കാത്ത ആശുപത്രികൾ അടച്ചുപൂട്ടാനുള്ള അധികാരം ഉൾപ്പെടെ ഈ അതോറിറ്റിക്ക് ഉണ്ട്. എന്നാൽ ഭൂരിപക്ഷം ആശുപത്രി കളും ഈ ആക്ടിൻ്റെ കീഴിൽ രജിസ്റ്റർ ചെയ്‌തതതായി കാണുന്നില്ല. ഇതുമൂലം രോഗികൾ കൊള്ളയടിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. മൂന്നര കോടി ജനങ്ങൾക്കും ഗുണകരമാകുന്ന ഈ നിയമം എത്രയും വേഗം നടപ്പിലാക്കി കിട്ടുന്നതിനുവേണ്ടിയും, രജിസ്റ്റർ ചെയ്യാത്ത ക്ലിനിക്കുകളുടെ വിവരം രജിസ്റ്ററിംഗ് അതോറിറ്റിയെ അറിയിക്കാനും, ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ഗ്ലോബർ ഹ്യൂമൺ അഫയേഴ്‌സ് ഫോറം ശക്തമായ സമര പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

ആയതിൻ്റെ ഭാഗമായി “ആരോഗ്യം – വ്യാപാരമല്ല” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് കോഴിക്കോട് കളക്ടറേറ്റിലേക്ക് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ധർണ നടത്തി adv ഷാജി പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ചെയർമാൻ അബ്ദുൽ ലത്തീഫ് ek അധ്യക്ഷത വഹിച്ചു ജില്ലാ കോൺവീനർ Ck കോയ സ്വാഗതം പറഞ്ഞു തുടർന്ന് യൂസുഫലി മടവൂർ,ജയരാജൻ മൂടാടി,സുരേഷ് ബാബു,ഷറീന ഷെറിൻ,യൂസഫ് അലനെല്ലൂർ,കാളക്ക ണ്ടി അരുൺ കുമാർ, നൂർജഹാൻ, മൊയ്‌ദീൻ കുറ്റികാട്ടൂർ, ഫാസിൽ പോലൂർ,മനോജ്‌ കരുമല എന്നിവർ സംസാരിച്ചു സംസ്ഥാന ട്രഷറര്‍ അർഷാദ് ഓമശ്ശേരി നന്ദി അറിയിച്ചു തുടർന്ന് എത്രയും പെട്ടന്ന് നടപടി ഉണ്ടാവണമെന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് ജില്ലാ കളക്ടർ ക്ക് നിവേദനം കൊടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!