National

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് 60 സീറ്റുകളിൽ മത്സരിച്ചേക്കും, കോൺഗ്രസും ആർജെഡിയും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 60 സീറ്റുകളിൽ മത്സരിച്ചേക്കും.ആർജെഡിയുമായി ധാരണയിലെത്തി. മഹാസഖ്യത്തിൽ കോൺഗ്രസും ആർജെഡിയും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി. 58 സീറ്റുകൾ കോൺഗ്രസിന് നൽകാമെന്നായിരുന്നു ആർജെഡിയുടെ നിലപാട് എന്നാൽ 60 സീറ്റുകൾ എങ്കിലും നൽകണമെന്ന് കോൺഗ്രസിന്റെ ആവശ്യം ആർജെഡി അംഗീകരിച്ചു.

ഇടതു മുന്നണികൾക്ക് ഇത്തവണ കൂടുതൽ സീറ്റുകൾ നൽകും. ആർജെഡി നേതാവ് തേജസ്വി യാദവ് രാഘോപൂരിൽ നിന്ന് മത്സരിക്കും. നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും സൂചനകളുണ്ട്.
ഇതിനിടെ 101 സീറ്റുകളിൽ ബിജെപി മത്സരിക്കുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ബീഹാർ റോഡ് വികസന മന്ത്രി നിതിൻ നബിൻ 24 നോട് പറഞ്ഞു.

അതേസമയം ഐആർസിടിസി അഴിമതി കേസിൽ ലാലുപ്രസാദ് യാദവിനും കുടുംബത്തിനും എതിരെ കുറ്റം ചുമത്തിയതിൽ ബീഹാറിനെ കൊള്ളയടിച്ചവർ ശിക്ഷിക്കപ്പെടണമെന്നും മന്ത്രി നിതിൻ നബീൻ പ്രതികരിച്ചു.

അതിനിടെ വോട്ടർ അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ കേസിൽ രാഹുൽ ഗാന്ധിക്കും തേജ്വസി യാദവിനും വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സഹാനിക്കും കോടതി സമൻസ് അയച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!