ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടരി വെള്ളാപ്പള്ളി നടേശനും പി.വി അന്‍വര്‍ എം.എല്‍.എയും കൂടിക്കാഴ്ച നടത്തി. ഡി.എം.കെയുടെ ജില്ല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ എത്തിയ അന്‍വര്‍ ചേര്‍ത്തലയിലെ വസതിയിലെത്തിയാണ് വെള്ളാപ്പള്ളിയെ കണ്ടത്.
സൗഹൃദ കൂടിക്കാഴ്ചയാണെന്നും കാരണവര്‍ സ്ഥാനത്താണ് വെള്ളാപ്പള്ളിയെ കാണുന്നതെന്നും പി.വി. അന്‍വര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ടെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. രാഷ്ട്രീയവും സൗഹൃദവും രണ്ടാണ്. അന്‍വറിന്റെ രാഷ്ട്രീയം സംബന്ധിച്ച തന്റെ അഭിപ്രായം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.