ഡല്‍ഹിയില്‍ കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. കേന്ദ്ര കൃഷി മന്ത്രിയുടെ സാന്നിധ്യം പോലുമില്ലാത്ത ചര്‍ച്ച ബഹിഷ്ക്കരിക്കുകയാണെന്ന് 29 കര്‍ഷക സംഘടനകളുടെ നേതാക്കള്‍ വ്യക്തമാക്കി. പ്രക്ഷോഭകര്‍ കാര്‍ഷിക നിയമങ്ങള്‍ കീറിയെറിഞ്ഞു.
സമരം തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി, ഓള് ഇന്ത്യ കിസാന്‍ സഭ തുടങ്ങിയ സംഘടനകള്‍ കേന്ദ്രത്തിന്റെ ക്ഷണം നേരത്തെ തള്ളിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരെ നേരിട്ട് കാണാന്‍ തീരുമാനിച്ചാല്‍
മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്ന നിലപാടും വ്യക്തമാക്കിയിരുന്നു.