മലപ്പുറം: കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലത്താണ് സംഭവമുണ്ടായത്. മുരളി കൃഷ്ണൻ എന്ന കുട്ടൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്നും മോട്ടോർ പ്രവർത്തിപ്പിച്ച് വാട്ടർ സർവീസ് ചെയ്തു കൊണ്ടിരിക്കെ ഷോക്ക് ഏൽക്കുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് കാരണമായതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല. ഷോക്കേറ്റ ഉടൻ തന്നെ ഇയാളെ സസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

