Kerala

ഉണ്ണിക്കണ്ണന് ഇന്ന് പിറന്നാൾ; അഷ്ടമി രോഹിണി ദിനത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്ക്

തൃശ്ശൂര്‍: അഷ്ടമി രോഹിണി ദിനമായ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്ക്. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഇന്ന് പ്രത്യേക പ്രസാദ ഊട്ടും നടക്കും. 40,000 ആളുകള്‍ക്കുള്ള സദ്യയാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രത്തിലെ നാല് മണ്ഡപങ്ങളിലായി ഇരുന്നൂറിലേറെ കല്യാണങ്ങളും ഇന്ന് ഗുരുവായൂരില്‍ നടക്കും. രാവിലെ നാല് മണി മുതല്‍ വിവാദങ്ങള്‍ നടക്കുകയാണ്. അഷ്ടമി രോഹിണിയുടെ ഭാഗമായി വൈകുന്നേരം മന്ത്രി വിഎന്‍ വാസവന്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സാംസ്‌കാരിക സദസും നടക്കും. ക്ഷേത്രകലാ പുരസ്‌കാരമടക്കം വിതരണം ചെയ്യുക ഈ പരിപാടിയിലായിരിക്കും.

ക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്ത് ഇന്ന് ക്ഷേത്ര പരിസരത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വിഐപി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ ഒന്നും തന്നെ അനുവദിക്കില്ലെന്നും നേരത്തെ അറിയിച്ചിരുന്നു.

ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ശോഭായാത്രകളും മറ്റ് ശ്രീകൃഷ്ണ ജയന്തി പരിപാടികളും കണക്കിലെടുത്ത് സംസ്ഥാനത്തൊട്ടാകെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിനായി ദര്‍ശനത്തിന് പ്രത്യേക ക്യൂ ഒരുക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!