കൊല്ലം: സോളാർ കേസ്സിൻ്റെ ഭാഗമായി പരാതികാരി എഴുതീയത് 21 പേജുള്ള കത്തായിരുന്നു. പത്തനംത്തിട്ട ജില്ലാ ജയ്ലിൽ , 2013 ആഗസ്സ്റ്റ് 24 ന് അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ അവിടെ തടവില്‍കഴിയുകയായിരുന്ന പരാതിക്കാരിയില്‍ നിന്ന് 21 പേജുകളിലായുള്ള കത്ത് വാങ്ങി. കോടതിയില്‍ നൽക്കുന്നതിന് അപേക്ഷ തയ്യാറാക്കാനുള്ള വിവരങ്ങളാണ് 21 പേജുകളില്‍ എന്നാണ് അഭിഭാഷകന്‍ ജയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. പരാതിക്കാരിയില്‍നിന്ന് കത്ത് വാങ്ങിയകാര്യം ഫെനി ബാലകൃഷ്ണനും കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു.ജയിലില്‍കഴിയവേ 21 പേജുള്ള കത്താണ് പരാതിക്കാരി അഭിഭാഷകന് കൈമാറിയതെന്നാണ് ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത്. എന്നാല്‍, സോളാര്‍ കമ്മീഷന് മുന്നില്‍ പരാതിക്കാരിയുടെ കത്ത് എത്തിയപ്പോള്‍ ഇതില്‍ നാലുപേജുകള്‍ കൂടി 25 പേജായി. ആരുടെനിര്‍ദേശപ്രകാരമാണ് കത്തില്‍ കൂടുതല്‍ പേജുകള്‍ എഴുതിചേര്‍ത്തതെന്നതാണ് ഇനി വ്യക്തമാകേണ്ടത്.
സോളാർ കേസ്: പരാതികാരിയുടെ 21 പേജുള്ള കത്ത് 25 ആയി
