Kerala

16,000 കോടി കവിഞ്ഞ് സംസ്ഥാനത്തിന് കുടിശിക

പല വകുപ്പിലും ചെയ്തജോലിക്കുള്ള പണം നൽകിയിട്ടില്ല. മുടക്കമില്ലാതിരുന്ന പഞ്ചായത്തുതലങ്ങളിലെ ഗ്രാമീണറോഡ് നവീകരണംപോലും നിർത്തിവെച്ച കരാറുകാർ മന്ദ​ഗതിയിൽ . ഇൗ സ്ഥിതി മാർയച്ചു വരെ തുടരും. എന്ന് സൂചന.സർക്കാർകരാറുകാർക്കുള്ള കുടിശ്ശിക 16,000 കോടിരൂപയിലധികം.
പൊതുമരാമത്ത് വകുപ്പ് നൽകാനുള്ള എട്ടുമാസത്തെ പണം. 7000 കോടി രൂപ . ഒാണത്തിനുമുമ്പ് അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകൾ ട്രഷറിയിൽ മാറിയിരുന്നു. ഇപ്പോൾ അതുമില്ല. കുടിശ്ശിക ബാങ്കുവഴി വായ്പാരൂപത്തിൽ നൽകുന്ന രീതിയും നിലച്ചു. ഇതിന് പലിശവരും. പാതിപലിശ കരാറുകാരനും പാതി സർക്കാരുമാണ് ബാങ്കിന് നൽകേണ്ടത്.

ജലവിഭവവകുപ്പിൽ 1000 കോടിയുടെ ബിൽ കുടിശ്ശികയാണ്.
18 മാസമായി ബില്ലുകൾ മാറിനൽകുന്നില്ല. വെള്ളക്കുഴലുകളുടെയും പമ്പ് ഹൗസുകളുടെയും അറ്റക്കുറ്റപ്പണിപോലും ചെയ്യാൻകഴിയാത്ത പ്രതിസന്ധിയിലാണ്.
കിഫ്ബിയിലെ ജോലികൾക്ക് 2000 കോടിരൂപയാണ് കുടിശ്ശിക. കരുതൽധനം തീർന്ന് പ്രയാസത്തിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിയുടെ പ്രാദേശികറോഡ് വികസനം, എം.എൽ.എ.മാരുടെ പ്രാദേശികവികസനപദ്ധതികൾ, റീബിൽഡ് കേരള എന്നിവയിൽ ഒരു വർഷത്തെ പണംനൽകാനുണ്ട്. ഇവമാത്രം 6000 കോടിവരും.
ഇത് കുടാതെ പലസംഘങ്ങളും ഏജൻസികളും ടെൻഡറെടുത്ത് ജോലികൾചെയ്യുന്നുണ്ട്. അവർക്കും ഒരുവർഷംവരെയുള്ള പണംകിട്ടാനുണ്ട്.
സർക്കാർ പണികൾക്ക് എടുക്കുന്ന സാമഗ്രികൾക്ക് പണംകിട്ടാൻ വൈകുന്നതിനാൽ അധികബില്ലാണ് ഏജൻസികളും ഉടമകളും ഇൗടാക്കുന്നത്.

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ പണികളുടെ ബിൽത്തുക തരുന്നതിന് സ്വീകരിക്കുന്നത് ട്രേഡ് റിസീവബിൾ ഡിസ്കൗണ്ടിങ് രീതിയാണ്. ഇതുപ്രകാരം ബിൽതുക ബാങ്കുവഴി വായ്പാരൂപത്തിൽ തരികയും അതിന്റെ പലിശ പൂർണമായും സർക്കാർ അടയ്ക്കുകയും ചെയ്യും. കേരളത്തിൽ ബിൽ ഡിസ്കൗണ്ട് സ്കീം നിലവിലുണ്ട്. ഇവിടെയും പണം ബാങ്കുവഴി കൊടുക്കും. പക്ഷേ, പാതിവീതം പലിശ കരാറുകാരനും സർക്കാരും നൽകണം. പിന്നീടേ കരാറുകാരൻ നൽകിയ പലിശ സർക്കാർ അവർക്ക് കൊടുക്കൂ. 10 ശതമാനമാണ് ഇങ്ങനെ നൽകുന്ന തുകയ്ക്കുള്ള പലിശ.
കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ ട്രേഡ് റിസീവബിൾ ഡിസ്കൗണ്ടിങ് രീതി വന്നാൽ പലിശയുടെ ഭാരമെങ്കിലും കരാറുകാരന് കുറയും.
-വർഗീസ് കണ്ണമ്പള്ളി,കൺവീനർ, കരാറുകാരുടെ സംഘടനകളുടെ ഏകോപനസമിതി
വലിയ കുടിശ്ശികയില്ല എന്ന്ധനമന്ത്രി
ബിൽ ഡിസ്കൗണ്ടിങ്‌വഴി കുടിശ്ശിക കാര്യമായി കൊടുത്തിട്ടുണ്ട്. ബാക്കിയുള്ളത്‌ ഉടൻ കൊടുത്തുതീർക്കും.

  • കെ.എൻ. ബാലഗോപാൽ, ധനമന്ത്രി
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!