ബൈക്കിന് കുറുകെ നായ ചാടി അപകടത്തിൽപെട്ട യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.കുന്നത്തുകാല്‍, മൂവേരിക്കര റോഡരികത്ത് വീട്ടില്‍ ശോഭനയുടെ മകന്‍ എ.എസ്.അജിന്‍(25) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച അരുവിയോട് ജംഗ്ഷനില്‍ വച്ചാണ് നായ കുറുകേ ചാടിയത്.ബൈക്കില്‍ നിന്ന് തെറിച്ചുവീണ അജിന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.തുടര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങി.ഇയാളോടൊപ്പം സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് രാഹുലിനും പരിക്കേറ്റിരുന്നു.
ബൈക്കിന് കുറുകെ നായ ചാടി;അപകടത്തിൽപെട്ട യുവാവ് മരിച്ചു
