തൃശൂര്‍ ഡിസിസി ഓഫീസിന് കാവി പെയിന്റടിച്ച സംഭവം വിവാദത്തിലായതിനെത്തുടർന്ന് നിറം മാറ്റി.ത്രിവര്‍ണ പതാകയുടെ നിറം അടിക്കാനായിരുന്നു നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പട്ടിരുന്നത്. എന്നാല്‍ അടിച്ചു വന്നപ്പോള്‍ കാവിയും പച്ചയും നിറത്തിലായി മാറി ഓഫീസ്. .കാവി പെയിന്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പുതിയ പെയിന്റടിച്ച് കാവി നിറം മറച്ചു.ഇന്നലെയായിരുന്നു ഡിസിസി ഓഫിസിന് കാവി നിറത്തിന് പ്രാധാന്യം നൽകി പെയിന്റിങ് പൂർത്തിയാക്കിയത്,രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശ്ശൂർ ജില്ലയിൽ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസില്‍ മിനുക്ക് പണി നടത്തിയത്. പെയിന്റിങ് തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാനായി തൃശൂരില്‍ വലിയ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തികൊണ്ടിരിക്കുന്നത്.
ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാൻ മിനുക്ക് പണി;തൃശൂര്‍ ഡിസിസി ഓഫീസിൽ അടിച്ച പെയിന്റ് കാവി,പ്രവർത്തകരുടെ പ്രതിഷേധം, നിറം മാറ്റി

