കോവിഡ് വ്യാപന സാധ്യത കണക്കിലെടൂത്ത് കുന്ദമംഗലം ഐ എ എമിൽ പുതിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം നാളെ ആരംഭിക്കും. നേരത്തെ കുന്ദമംഗലം തദ്ദേശ സ്ഥാപനപനങ്ങൾക്കു കീഴിലായി വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള കോവിഡ് ആശുപത്രികൾ ആരംഭിച്ചിരുന്നു.
നിലവിൽ കോവിഡ് രോഗികളിൽ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് നല്ല രീതിയിലുള്ള ചികിത്സ ലഭ്യമാകനാണ് പുതിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ ജനശബ്ദം ഡോട്ട് ഇൻ നോട് പറഞ്ഞു.
120 രോഗികൾക്ക് ഒരേ സമയം ചികിത്സ ലഭ്യമാകുന്ന രീതിയിൽ ഒരുക്കുന്ന കോവിഡ് ആശുപത്രിയുടെ അവസാന ഘട്ട പ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. 80 പേർക്ക് ചികിത്സ ലഭ്യമാകുന്ന രീതിയിൽ നിലവിൽ സജ്ജീകരണം തയ്യാറായി കഴിഞ്ഞു. മറ്റുള്ളവ ഉടനെ തന്നെ പണി പൂർത്തികരിക്കുമെന്ന് കുന്ദമംഗലം ഹെൽത്ത് .ഇൻസ്‌പെക്ടർ സുരേഷ് ബാബു പറഞ്ഞു.