മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. എംഎസ്എഫ്, യൂത്ത് കോൺഗ്രസ് ,ബിജെപി, യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ഉൾപ്പെടെയാണ് പ്രതിഷേധം നടന്നത്. വിവിധയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി.
കോഴിക്കോട് ജില്ലയിൽ എം എസ് എഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും, ഗ്രനേഡും പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായില്ല
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ ബാരിക്കേഡ് തകർത്ത് അകത്തു കടക്കാൻ ശ്രമിച്ചു. പ്രവർത്തകരിൽ ചിലർ സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടക്കാനും ശ്രമിച്ചു. നിലവിൽ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
.

